Skip to content

മഹാത്മാഗാന്ധി കുടുംബ സംഗമം

മഹാത്മാഗാന്ധി കുടുംബ സംഗമം

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എറിയാട് ഒമ്പതാം വാർഡ് കമ്മറ്റി മഹാത്മാ ഗാന്ധി കുടുംബ സംഗമവും. ഒ.കെ. സഹദേവൻ അനുസ്മരണവും സംഘടിപ്പിച്ചു.

ബെന്നി ബെഹ്നാൻ എം.പി. ഉൽഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട് .സി.പി. തമ്പി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം .എം.കെ അബ്ദുൾ സലാം മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് കൈപ്പമംഗലം നിയോജക മണ്ഡലം കൺവീനർ .പി.എസ് മുജീബ്റഹ്മാൻ ഒ.കെ. സഹദേവൻ അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് .പി.ബി. മൊയതു , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.എ.മുഹമ്മദ് സഗീർ , പഞ്ചായത്ത് പാർലിമെന്ററി പാർട്ടി ലീഡർ പി.കെ.മുഹമ്മദ്, കൈപ്പമംഗലം പഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ പോൾസൺ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ഇ.എ. നജീബ്,കെ.എസ്.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. കേരളോത്സവത്തിൽ ബാഡ്മിന്റൺ ചാമ്പ്യൻ ഫസിം അബ്ദൂ അൻസാറിനും , റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതലത്തിൽ വിജയിയായ ആരുഷി പ്രിയൻസിനും എം. പി.മൊമ്മെന്റോ നൽകി ആദരിച്ചു. കയർ സഹകരണ സംഘത്തിന്റെ ഭരണ സമിതിയിലേക്ക് തെരഞ്ഞടുക്കപ്പെട്ട പ്രസിഡണ്ട് എ.കെ.രാമകൃഷ്ണൻ അടക്കമുള്ള ഭരണ സമിതി അംഗങ്ങളേയും മുതിർന്ന കോൺഗ്രസ് നേതാക്കളേയും ആദരിച്ചു. യോഗത്തിൽ .എം.ഗോപിനാഥൻ സ്വാഗതവും, എൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Spread the News