ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ വാഴകന്നുകൾ വിതരണം ചെയ്തു.
ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് ജനകീയ സൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖാന്തരം നൽകുന്ന വാഴകന്നുകളുടെ വിതരണ ഉൽഘാടനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. ഞാലിപ്പൂവൻ,നേന്ത്ര തുടങ്ങിയ വാഴക്കന്നുകളാണ് വിതരണം നടത്തിയത്.കൃഷി ഓഫീസർ അനൂജ പദ്ധതി വിശദീകരണം നടത്തി. വികസന കാര്യം ചെയർമാൻ കെ എ അയൂബ്, ക്ഷേമകാര്യം ചെയർമാൻ സി സി ജയ, വാർഡ് മെമ്പർമാരായ ജാസ്മിൻ റഫീക്ക്, സൗദ നാസർ, ഇബ്രാഹിം കുട്ടി, മിനി പ്രദീപ്, കൃഷി അസിസ്റ്റൻ്റ് പ്രദീപ് ലാൽ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ എ എസ് അജിതൻ, ടി യു ഗിരീഷ് കുമാർ, പി ആർ ഗോപിനാഥൻ, എൻ വി ഷാജി, അംജാത്, പി ഡി വിജയൻ തുടങ്ങിയവർ സംസാരിച്ചു.