Skip to content

സ്പെയിസ് ഓൺ വീൽസ് വീഡിയോ പ്രദർശനം

ബഹിരാകാശ ശാസ്ത്ര രംഗത്തെ ലോക രാഷ്ട്രങ്ങൾ മുഴുവൻ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഭാരത സർക്കാരിന്റെ ഐ എസ് ആർ ഒ സംഘം പി വെമ്പല്ലൂർ ശ്രീ സായി വിദ്യാഭവനിൽ പ്രദർശനം നടത്തി.

ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ ബഹിരാകാശ രംഗത്ത് കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങളെക്കുറിച്ചും,ഇനി വരാനിരിക്കുന്ന അതിശയകരമായ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെക്കുറിച്ചും, മുഴുവൻ വിദ്യാർത്ഥികൾക്കും അവബോധം കൊടുക്കുന്ന സ്പെയ്സ് ഓൺ വീൽസിന്റെ വീഡിയോ പ്രദർശനവും സംശയനിവാരണവും നടത്തി. തൃശൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു വിദ്യാലയങ്ങളിലൊന്നായി എന്നത് ശ്രീ സായി വിദ്യാഭവന്റെ അഭിമാന നിമിഷങ്ങളായി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ഐ എസ് ആർ ഒ വിന്റെ സ്റ്റുഡന്റ് എഡ്യുക്കേഷൻ അസിസ്റ്റന്റ് ആയ മിസ്റ്റർ ഉണ്ണി, വിജ്ഞാന ഭാരതി കോഡിനേറ്റർ ഗോവിന്ദ്, ഐ എസ് ആർ ഒ ഉദ്യോഗസ്ഥരായ സമ്പത്ത്, തൻസീർ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. ചന്ദ്രമോഹൻ ഐ എസ് ആർ ഒ ഇതിനോടകം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. ബാബാസായി എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ, സ്കൂൾ ഡയറക്ടർ സി വിജയകുമാരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ വരദ ബി മേനോൻ, പ്രിൻസിപ്പൽ സിജി സിജേഷ് ,വൈസ് പ്രിൻസിപ്പൽ മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Spread the News