Skip to content

പിച്ചതെണ്ടൽ സമരം

* എറിയാട് സീ സ്റ്റാർ ആർട്സ് ക്ലബ്ബിനോട് പഞ്ചായത്തിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച്
* പ്രതിഷേധ കൂട്ടായ്മയും പിച്ച തെണ്ടൽ സമരവും സംഘടിപ്പിച്ചു

എറിയാട് പഞ്ചായത്ത് മേളയിൽ തുടർച്ചയായി രണ്ടാം തവണയും ഒവറോൾ ചാമ്പ്യന്മാരായ സീ സ്റ്റാർ ആർട്സിൻ്റെ കായിക താരങ്ങൾക്ക് മാത്രം ബ്ലോക്ക് തല കേരളോത്സവത്തിൽ പങ്കെടുക്കാനുള്ള ജേഴ്സി അനുവദിച്ച് നൽകാത്ത പഞ്ചായത്തിൻ്റെ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ച് സീ സ്റ്റാർ ആർട്ട്സിൻ്റെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മയും പിച്ച തെണ്ടൽ സമരവും സംഘടിപ്പിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഇടത്പക്ഷ സഹയാത്രികർ ചേർന്ന് രൂപം നൽകിയതാണ് ഈ ക്ലബ്ബ്,നാളിതുവരെ ഇടത്പക്ഷ രാഷ്ട്രീയത്തിനോട് സഹകരിച്ച് പോരുന്ന ഈ ക്ലബ്നോട് കഴിഞ്ഞ കുറച്ചു വർങ്ങളായിട്ട് ഇടത് പക്ഷം ഭരിക്കുന്ന എറിയാട് പഞ്ചായത്തിൻ്റെ ഭരണ സമിതി തികച്ചും നീതികരിക്കാൻ കഴിയാത്ത രീതിയിലുള്ള ഒരു സമീപനം ആണ് തുടർന്ന് പോന്നിട്ടുള്ളതെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു .പഞ്ചായത്തിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് സിപിഐഎം ൻ്റെ പാർട്ടി മെമ്പർമാർ ഉൾപെടെയുള്ള സീ സ്റ്റാറിൻ്റെ പ്രവർത്തകരും ഈ സമരത്തിൽ പങ്കാളികളായി..
ക്ലബ് സെക്രട്ടറി വി എ സാബിക്ക് ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് ടി പി റഹീം അധ്യക്ഷത വഹിച്ചു..

Spread the News