Skip to content

വനിത അഭിഭാഷക ക്യാമ്പ്

വനിത അഭിഭാഷക ക്യാമ്പ്

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ വനിതാ അഭിഭാഷക കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വനിതാ അഭിഭാഷക ക്യാമ്പ് സംഘടിപ്പിച്ചു.

ശ്രീനാരായണപുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് കേരള ഹൈക്കോടതി ജഡ്ജി പി എം മനോജ് ഉദ്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ഡിനി ഗിരീഷ്. അധ്യക്ഷയായിരുന്നു. പുതിയ നടപടി നിയമങ്ങളെക്കുറിച്ച് മുൻ ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു. ഹേമ കമ്മറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് ഹൈക്കോടതിയിലെ സീനിയർ ഗവർമെന്റ് ലീഡർ ഡോക്ടർ തുഷാര ജെയിംസ് എന്നിവർ ക്ലാസ് എടുത്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എസ് മോഹനൻ. ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കെ ജി സന്തോഷ് കുമാർ. ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് സി ജെ ബിമൽ. കേരള ബാർ കൗൺസിൽ അംഗം അഡ്വക്കേറ്റ് അഷറഫ് സാബാൻ. ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ പി ജയകുമാർ. ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഐഷ ജമാൽ എന്നിവർ സംസാരിച്ചു. വനിതാ സബ് കമ്മിറ്റി ജില്ലാ കൺവീനർ അഡ്വക്കേറ്റ് കെ എൻ സിനി മോൾ സ്വാഗതവും സംഘാടകസമിതി കൺവീനർ അഡ്വക്കേറ്റ് ജെസ്സി ബാബുരാജ് നന്ദിയും പറഞ്ഞു

Spread the News