കെ.ബിന്ദു ടീച്ചർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ
ബിന്ദു ടീച്ചർ അനുസ്മരണവും സ്മാരക സമിതി വാർഷികവും നടത്തി.
നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡൻ്റ് പി.എഫ് ആൻ്റണി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
സി.പി. പോൾ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി സമ്മാനവിതരണം നിർവ്വഹിച്ചു.
പി.ബി രഘു, കെ.കെ ഹരീഷ് കുമാർ മാസ്റ്റർ, എൻ.വി.ഉണ്ണികൃഷ്ണൻ, നവാസ് പടുവിങ്ങൽ, ഷൈജു സേവ്യർ, പി.കെ നിസിമോൾ ടീച്ചർ, ഡോ.എം.എസ് ലൗലി, ടി.എ ഇസ്മയിൽ, വി.ആർ ശ്രീദേവി ടീച്ചർ എന്നിവർ സംസാരിച്ചു.
സമിതി പ്രസിഡൻ്റായി എൻ.വി ഉണ്ണികൃഷ്ണൻ, സെക്രട്ടറിയായി ടി.എ ഇസ്മയിൽ, ട്രഷററായി പി.കെ നിസിമോൾ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു.