*സാഹിബ് മഹല്ല്അബുദാബി ക്ഷേമസംഘടന നിർമ്മിച്ച് നൽകുന്ന ഭവനത്തിന് ശിലാസ്ഥാപനം നടത്തി*
സമൂഹത്തിലെ നിർധനരായവരെ ചേർത്ത് പിടിക്കുകയും, അവരെ സമൂഹത്തോടൊപ്പം സഞ്ചരിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളത് ജീവിത ബാധ്യതയായി ഏറ്റെടുത്ത സാഹിബ് മഹല്ല് അബുദാബി ക്ഷേമസംഘടന ആ മണ്ടൂർ-ഓളിപ്പള്ളി സ്വദേശിക്ക് നിർമ്മിച്ച് നൽകുന്ന ഭവനത്തിന് ശിലാസ്ഥാപനം നടത്തി, സാഹിബ് മഹല്ല് ഇമാം മിദ്ലാജ് ഫാളിലി, ചേരമാൻ ജുമ മസ്ജിദ് ഇമാം സലീം നദവി, മഹല്ല് പ്രസിഡണ്ട്, നൗഷാദ് ചളിങ്ങാട്ട്, സെക്രട്ടറി ഷാഹുൽ ഹമീദ്, അബുദാബി ക്ഷേമസംഘടന രക്ഷാധികാരി കെ.കെ.അഷ്റഫ് ,പ്രസിഡൻ്റ് കെ.കെ.നസീർ ,മഹല്ല് വെൽഫെയർ കെ.എം.ഷാനീർ, മഹല്ല് ട്രഷറർ, ഹമീദ് ഹാജി, മുൻ പ്രസിഡണ്ടുമാരായ അഷ്റഫ് ലാംസി, ഷാജി കാട്ടകത്ത്, സൈഫുദ്ദീൻതേപറമ്പിൽ, അബ്ദുൾ സലാം തരുപിടികയിൽ, ജമാൽ പൂവത്തും കടവിൽ, വാർഡ് മെമ്പർ ഇബ്രാഹിം കുട്ടി പാമ്പിനേഴുത്ത്, മഹല്ല് കമ്മറ്റി ഭാരവാഹികൾ, സുലൈമാൻ പാറക്കോട്ടു, ബക്കർ പനപറമ്പിൽ, എന്നിവർ നേതൃത്വം നൽകി