Skip to content

പുസ്തക പ്രകാശനം

കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ പോരാളി പണ്ഡിറ്റ് കെ പി കറുപ്പൻ.ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

സർഗാത്മക സമരങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് അവശ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കവിതയും നാടകങ്ങളും ലേഖനങ്ങളും എല്ലാം സമരായുധമാക്കിയ ശ്രേഷ്ഠ മനുഷ്യനായിരുന്നു കവിതലകൻ പണ്ഡിറ്റ് കറുപ്പൻ.

കവി ,നാടകകൃത്ത്, അധ്യാപകൻ, നിയമസഭാ സാമാജികൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം മഹത്തായ സംഭാവനകൾ ആധുനിക കേരളത്തിന്റെ നിർമ്മിതിക്കായി നൽകിയ മഹാമനീഷിയും കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ പോരാളിയുമായിരുന്നു പണ്ഡിറ്റ് കറുപ്പൻ.

പണ്ഡിറ്റ് കറുപ്പിനെ കുറിച്ച് ആംഗലേയ ഭാഷയിൽ ഡോക്ടർ പി. ഹരി ശങ്കർ എഴുതി കറുപ്പൻ വായനശാല പ്രസിദ്ധീകരിച്ച പണ്ഡിറ്റ് കറുപ്പൻ പേൾ ഫ്രം റി നൈസൻസ് എന്ന പുസ്തകം മുൻ മന്ത്രി എസ് ശർമയ്ക്ക് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ള

മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പുരസ്കാരത്തിന് അർഹനായ ടി.എൻ പ്രതാപനുള്ള പുരസ്കാരവും ഗവർണർ സമ്മാനിച്ചു.

കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് വിഎസ് ദിനൽ അധ്യക്ഷത വഹിച്ചു.

നഗരസഭാ പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ, കൗൺസിലർ മാരായ കെ എ സുനിൽകുമാർ, വി എം ജോണി, എന്നിവർ സംസാരിച്ചു.
നാടിന്റെ സ്നേഹോപഹാരം ഗവർണർക്ക് തങ്കരാജ് ആനപ്പുഴ കൈമാറി.

വായനശാല സെക്രട്ടറി യു ടി പ്രേംനാഥ് സ്വാഗതവും കെ എൻ ജ്യോതിഷ് നന്ദിയും പറഞ്ഞു.

Spread the News