Skip to content

വജ്രജൂബിലി ആഘോഷം

വജ്രജൂബിലി ആഘോഷം

മാല്യങ്കര എസ്.എൻ.എം കോളേജ് വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം: 60-ാം വാർഷികാഘോഷം നടന്നു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മൂത്തകുന്നം എച്ച് – എം.ഡി.പി.സഭ പ്രസിഡൻ്റ് കെ.വി.അനന്തൻ മാസ്റ്റർ അധ്യക്ഷനായി. പ്രിൻസിപ്പാൾ ഡോ.ജിത ടി.എച്ച് ആമുഖ പ്രഭാഷണം നടത്തി.സഭ സെക്രട്ടറി കെ.എസ്.ബാലസുബ്രഹ്മണ്യം മുഖ്യ പ്രഭാഷണം നടത്തി.ഡോ.എ.എസ്.സുമേഷ് സന്ദേശ പ്രസംഗം നിർവ്വഹിച്ചു.ഡോ.സി.എം ശ്രീജിത്ത് ആദരിക്കൽ ചടങ്ങ് നിർവ്വഹിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ, വാർഡ് മെമ്പർ പി.എം.ആൻ്റണി, എം.എസ്.വേണുഗോപാൽ, ജെയ്സൻ കൊടിയൻ, ഡോ.പി.നീന, ശ്രുതി തടത്തിൽ മീത്തൽ, എന്നിവർ സംസാരിച്ചു.മാനേജർ ഡി. മധു സ്വാഗതവും, കൺവീനർ ബിൻഷ ,ബി, നന്ദിയും പറഞ്ഞു

Spread the News