സർവീസ് പെൻഷനേഴ്സ് സഹകരണസംഘം വാർഷിക പൊതുയോഗം നടന്നു.
നിശ്ചിത വരുമാനക്കാരായ സംഘത്തിലെ അംഗങ്ങളായ സർവീസ് പെൻഷൻകാരുടെ അടിയന്തിരാവശ്യങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി സംഘം മെമ്പർ മാരിൽനിന്നും നിശ്ചിത നിരക്കിൽ വിഹിതം സ്വീകരിച്ചു വെൽഫെയർ നിധിക്ക് രൂപം നൽകുവാൻ കൊടുങ്ങല്ലൂർ താലൂക് സർവീസ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘം വാർഷിക പൊതുയോഗം തീരുമാനിച്ചു. സംഘം പ്രസിഡന്റ് ടി എം കുഞ്ഞുമൊയ്തീൻ യോഗത്തിൽ അദ്ദ്യക്ഷനായി. സെക്രട്ടറി വീണ റോമു റിപ്പോട്ടും കണക്കും അവതരിപ്പിച്ചു, വൈസ് പ്രസിഡന്റ് പി എൻ മോഹനൻ, ബോർഡ് മെമ്പർമാരായ കെ ജി മുരളീധരൻ, സി എച്ഛ് രാജേന്ദ്രപ്രസാദ്, വി സി കാർത്തികേയൻ, വി കെ സുരേന്ദ്രൻ മാസ്റ്റർ, പി എം തോമസ്,
എ വഹീദ, പി എഫ് മേരി ടീച്ചർ, ഈ ആർ ലൈല, സി. ജി ചെന്താമരാക്ഷൻ,
സുധാകരൻ മണപ്പാട്ട്,കെ എ സിറാജ്,പി എ മുഹമ്മദ് സഗീർ, മജീദ് ചക്കാലക്കൽ, ഉഷാ ഗീതൻ, സ്വാതി കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.