Skip to content

മാമ്പഴ മഹോത്സവം സമാപിച്ചു

മാമ്പഴ മഹോത്സവം സമാപിച്ചു

ശ്രീനാരായണപുരത്ത് നടന്ന് വന്ന മാമ്പഴ മഹോത്സവം സമാപിച്ചു.

നാല് ദിവസങ്ങളിലായി ശ്രീനാരായണപുരത്ത് നടത്തിയ മാമ്പഴ മഹോത്സവത്തിൻ്റെ സമാപന ഉൽഘാടനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും കുന്നംകുളം എം എൽ എ
എ സി മൊയ്തീൻ നിർവ്വഹിച്ചു. പ്രസിഡൻ്റ് എം എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.എസ് ജയ, വൈസ് പ്രസിഡൻ്റ് സജിത പ്രദീപ് ഗ്രന്ഥശാല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുസ്താഖ് അലി,കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് ഡയറക്ടർ ടി പി രഘുനാഥ്, സംഘാടക സമിതി വൈസ് ചെയർമാൻ കെ കെ അബീദലി,സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ കെ എ അയൂബ്,സി സി ജയ,നൗഷാദ് പി എ,സെക്രട്ടറി രഹന പി ആനന്ദ്,വാർഡ് മെമ്പർമാരായ കെ ആർ രാജേഷ്,ശീതൾ ടി എസ്, സെറീന, ടിബിൻ റോബർട്ട് ,ഇബ്രാഹിം കുട്ടി, പ്രസന്ന ധർമ്മൻ,കൃഷി ഓഫീസർ അനുജ ലോനപ്പൻ,മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് എ കെ ദാസൻ എം ആർ സച്ചിതാനന്ദൻ, ഡോ.അമിത ബച്ചൻ ,പി എസ് രതീഷ് എൻ എം ശ്യാംലി തുടങ്ങിയവർ സംസാരിച്ചു.മാവിൻ്റെ പ്രജനനം എന്ന സെമിനാർ നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട് വി കെ ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഡോ.രശ്മി പി കെ വിഷയം അവതരിപ്പിച്ചു.കൃഷി ഡെപ്യൂട്ടി ഡയറക്റ്റർ മുഹമ്മദ് ഹാരിസ്, എ ഡി എ റിഷിമോൾ, അബ്ദുൾ റഹിമാൻ, സീനിയർ ക്ലർക്ക് അജി കെ ജെ തുടങ്ങിയവർ പങ്കെടുത്തു . വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരത്തിൻ്റെ ഉൽഘാടനം പിഎ മുഹമ്മദ് സിദ്ധിഖ് ഉൽഘാടനം ചെയ്തു. മോനിഷ് പി എം,സിനിൽ യു എസ് എന്നിവർ മോഡറേറ്റർമാരായി.തുടർന്ന് തൃശൂർ ജനനയന ഫോക്ക് ഈവ് കലാ പരിപാടിയും സംഘടിപ്പിച്ചു.

Spread the News