ചെട്ടിക്കാട് വിശുദ്ധഅന്തോണീസിൻ്റെ ഊട്ടു തിരുനാളിന് തീർത്ഥാടക പ്രവാഹം
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റ തീർത്ഥാടന ദേവാലയത്തിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിൻ്റെ ഊട്ടു തിരുനാളിന് ഭക്തജനപ്രവാഹം
പുലർച്ചെ മുതൽ തന്നെ മുത്തകുന്നം ചെട്ടിക്കാട് തീർത്ഥാടകപാതയിൽ’ഭക്തജനങ്ങളുടെയും തീർത്ഥാടക വാഹനങ്ങളുടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത് ‘ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി യിരുന്നു.
വിശുദ്ധ അന്തോണീസിൻ്റെ 3
തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏക തീർത്ഥാടന കേന്ദ്രമായതിനാൽ വി അന്തോണീസിൻ്റെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും ഊട്ടു നേർച്ചയിൽ പങ്കുകൊള്ളുന്നതിനുമായി അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നാനാജാതി മതസ്ഥരായ വിശ്വസികൾ ചെട്ടിക്കാട് ദേവാലയത്തിലേക്ക് പ്രവഹിക്കുകയായിരുന്നു’
രാവിലെ 10ന് കോട്ടപ്പുറം രൂപ താ മെത്രാൻ റൈറ്റ് റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ പിതാവിന് സ്വീകരണം നൽകി 10.15ന് പിതാവ് ഊട്ടു നേർച്ച ആശിർവദിച്ചു.
”. തുടർന്ന് ഇടുക്കി കബമേടു നിന്നു വന്ന ജോയമ്മ രാജേന്ദ്രനും കുടുംബത്തിനും ആദ്യ നേർച്ച പിതാവ് വിളമ്പികൊടുത്തു.
തുടർന്ന് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന തിരുനാൾ ദിവ്യബലിയിൽ ഫാ ജോസ് തോമസ് വചന സന്ദേശം നൽകി തുടർന്ന് വിശുദ്ധൻ്റെ തിരുസ്വരൂപവും വഹിച്ച് പള്ളിക്ക് ചുറ്റുംനടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പൂക്കൾ വർഷിച്ചു കൊണ്ട് വിശുദ്ധനെ വരവേറ്റത് ഭക്തി സാന്ദ്രമായ അനുഭവമായി
രാവിലെ 6.15-മുതൽ രാത്രി 10 – 30 വരെ തുടർച്ചയായി ദിവ്യബലി,നൊവേന ,ആരാധന എന്നിവ നടന്നു.
ഒരു ലക്ഷത്തിലേറെേപർ ഊട്ടു നേർച്ചയിൽ പങ്കുകൊണ്ടു. ””’തിരക്ക്കുറക്കുന്നതിനായി 10. കൗണ്ടറുകളിലൂടെഊട്ടു നേർച്ച വിതരണം ചെയ്തു.
രാവിലെ ആരംഭിച്ച ‘നേർച്ചസദ്യരാത്രി വൈകും വരെ തുടർന്നു.
തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പെൻനാവ് എടുത്തു വയ്ക്കൽ നേർച്ചയ്ക്കും അടിമ സമർപ്പണത്തിനും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.’
മെയ് 20 ചെവ്വാഴ്ചയാണ് എട്ടാമിടം അന്നേ ദിനം ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്മ നടക്കും രാവിലെ 10-ന് തീർത്ഥാടകരുടെ ഭവനങ്ങളിൽ നിന്നും ആദ്യകുർബാന സീകരിച്ച എല്ലാ കുട്ടികളും വെള്ളവസ്ത്രങ്ങളണിഞ്ഞ് മാതാപിതാക്കളോടൊപ്പം പള്ളിയിൽ എത്തിചേരും ‘ ‘അന്നേദിനം രാവിലെ 6-15 മുതൽ വൈകിട്ട് 6.30വരെ ദിവ്യബലിനൊവേന ആരാധന എന്നിവ ഉണ്ടായിരിക്കും
തിരുനാൾ ആഘേഷങ്ങൾക്ക് റെക്ടർ ഫാ.ഡോ.ബെന്നി വാഴക്കൂട്ടത്തിൽ സഹവികാരി. അജയ് ആൻ്റണി പുത്തൻ പറമ്പിൽ . സിസ്റ്റർ ജൂബി. ഫ്രാൻസീസ് കുറുപ്പശ്ശേരി ,ആൽബി പടമാട്ടുമ്മൽ., ബീനൻ താണിപ്പിള്ളി, അലക്സ് പള്ളിയിൽഎന്നിവർ നേതൃത്വം നൽകി