Skip to content

മാസ് കമ്മ്യൂണിക്കേഷൻസ്

കാല്‍നൂറ്റാണ്ടായി വിവിധ സേവനങ്ങളുമായി കാര ഫിഷറീസ് സ്ക്കൂള്‍ സ്റ്റോപ്പില്‍
പ്രവര്‍ത്തിക്കുന്ന മാസ്സ് കമ്മ്യൂണിക്കേഷന്‍സ് പുതിയരൂപത്തില്‍ പ്രവർത്തനം ആരംഭിച്ചു.

എല്ലാ പ്രിന്‍റിങ്ങ് വര്‍ക്കുകളും ഇനി മിനിറ്റുകള്‍ക്കകം പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന സ്ഥാപനമായി മാസ്സ് മാറുകയാണ് കൂടുതല്‍ മികവോടെ കേന്ദ്ര ഗവണ്‍മെന്‍റ് അംഗീകൃത ഡിജിറ്റല്‍ സേവകേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചു, പുതിയ പ്രന്‍റിംങ്ങ് യൂണിറ്റിന്‍റെയും,ഡിജിറ്റല്‍ സേവകേന്ദ്രത്തിന്‍റെയും ഉദ്ഘാടനം തുടരും സിനിമയുടെ തിരക്കഥാകൃത്ത് കെ.ആര്‍ സുനില്‍ നിര്‍വഹിച്ചു

മാസ്സ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ടി.എം ഷാഫി അദ്ധ്യക്ഷത വഹിച്ചു എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
നിഷ അജിതന്‍ മുഖ്യാതിഥിയായിരുന്നു

ഉദ്ഘാടനത്തോടനുബന്ധിച്ച് വാര്‍ദ്ധക്യത്തിലും ദീര്‍ഘകാലമായി കച്ചവടം നടത്തുന്ന കണ്ണംപറമ്പില്‍ ചന്ദ്രനെയും, പുലിക്കൂട്ടില്‍ കോയയെയും ആദരിച്ചു

കൂടാതെ രണ്ട് നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് എല്ലാ മാസവും 1500 രൂപ വീതം കൊടുക്കുന്ന പദ്ധതിക്കും ഉദ്ഘാടന ദിവസം തുടക്കം കുറിച്ചു
ആദ്യഘട്ട സഹായ വിതരണം പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഹംസ കൊണ്ടാമ്പുള്ളി നിര്‍വ്വഹിച്ചു.

എടവിലങ്ങ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സി.എം.പ്രേമാനന്ദ്,എറിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.എസ്.മുജീബ് റഹ്മാന്‍, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബിന്ദു രാധാകൃഷ്ണന്‍, ഷാഹിന ജലീല്‍
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്തോഷ് പുളിക്കല്‍,
കാതിയാളം ജുമാ മസ്ജിദ് ഖത്തീബ് ആര്‍.എ സാബിക്ക് മൗലവി
എന്നിവര്‍ സംസാരിച്ചു

വിവിധ പ്രിന്‍റിങ്ങ് സ്വിച്ച് ഓണ്‍ സജാദ് ജലീല്‍,അല്‍സാദ് ജലീല്‍,
സാദിയ ജലീല്‍, അലീഡ ഷാഫി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു

തിരക്കഥാകൃത്ത് കെ.ആര്‍ സുനിലിനും,ഹംസ കൊണ്ടാമ്പുള്ളിക്കും സ്നേഹോപഹാരം നല്‍കി

ഉദ്ഘാടന ചടങ്ങിന് ബഷീര്‍ കൊല്ലത്തുവീട്ടില്‍ സ്വാഗതവും
സബിത ഷാഫി നന്ദിയും പറഞ്ഞു.

Spread the News