Skip to content

എം.ഇ.എസ്‌ ഹയർ സെക്കൻ്ററി സ്കൂൾ

എസ്.സി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്‌പോർട്ടേഷൻ സ്കൂൾ വിദ്യാർത്ഥികളിലൂടെ നടപ്പാക്കി കൊണ്ടിരിക്കുന്ന സുരക്ഷിത് മാർഗ്ഗ് റോഡ് സുരക്ഷാ പദ്ധതിയുടെ ആദ്യഘട്ടം
തൃശ്ശൂർ , എറണാകുളം ജില്ലകളിലെ നൂറോളം സ്കൂളുകളിൽ നടപ്പിലാക്കി പൂർത്തീകരിച്ചു.

പ്രശസ്തമായ സുരക്ഷിത് മാർഗ്ഗ് റോഡ് സുരക്ഷാ പദ്ധതിയിൽ തിളക്കമാർന്ന പങ്കാളിത്തം വഹിച്ച ശ്രീനാരായണപുരം MES ഹയർ സെക്കണ്ടറി സ്കൂൾ വിവിധ വിഭാഗങ്ങളിൽ അവിസ്മരണീയമായ നേട്ടങ്ങൾ കൈവരിച്ചു.

റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളിലെ അവബോധം മെച്ചപ്പെടുത്തുകയും വിദ്യാർത്ഥികളിൽ സുരക്ഷിതവും മാന്യവുമായ ഒരു റോഡ് സംസ്കാരം രൂപപ്പെടുത്തുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മികച്ച നേതൃത്വം, കൂട്ടായ്മ, സാങ്കേതിക വിദ്യ ഉപയോഗം എന്നിവയിലൂടെ സ്കൂൾ ജില്ലയിലെ മറ്റ് മികച്ച വിദ്യാലയങ്ങളെ മറികടന്ന് വിവിധ വിഭാഗങ്ങളിൽ മൂന്നു പ്രധാന പുരസ്കാരങ്ങൾ കരസ്ഥമാക്കി. ജില്ലയിലെ പ്രശസ്ത അൺ എയ്ഡഡ് സ്കൂളുകളുമായാണ് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ മാറ്റുരച്ചത്.

സുരക്ഷിത് മാർഗ്ഗ് പദ്ധതി കോർഡിനേറ്റർക്കുള്ള *BEST TEACHER TEAM AWARD* ഒന്നാം സ്ഥാനത്തി ന്

കോർഡിനേറ്റർ
ഡോ. ഗിരീഷ് കുമാറും സി.എ.സിയാദും അർഹരായി.
50,000 രൂപയും മെമൻ്റോയുമാണ് പുരസ്കാരം .

വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകുന്നതിലും, പദ്ധതികൾ ശരിയായി നടത്തുന്നതിലും, റോഡ് സുരക്ഷാ ബോധവത്ക്കരണത്തിൽ അതുല്യമായ പങ്കാളിത്തം നൽകുന്നതിലും ഈ അധ്യാപക സംഘം ഉജ്ജ്വല മാതൃകയായി-

*BEST STUDENT PROJECT AWARD*
മൂന്നാം സ്ഥാനം സ്കൂളിലെ
*സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ,* തയ്യാറാക്കിയ
*ബ്ലഡ് ഡോണേഴ്‌സ് ഡയറക്ടറി.* ക്ക് ലഭിച്ചു.
10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം .

അപകട സാഹചര്യങ്ങളിലും അടിയന്തര അവസ്ഥകളിലും പ്രയോജനപ്പെടുന്ന രക്തദാനത്തിനായുള്ള രക്തദാതാക്കളുടെ ഡയറക്ടറി തയ്യാറാക്കി സ്ക്കൂളിൽ സൂക്ഷിക്കുകയും, പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഡയറക്ടറി യുടെ ഒരു പ്രതി കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടിന് കൈമാറുകയും ചെയ്തു. SPC കേഡറ്റുകളുടെ സാമൂഹിക പ്രതിബദ്ധതയും അർപ്പണബോധവും, സഹജീവി സ്നേഹവും ഊട്ടിയുറപ്പിക്കുന്ന ഒരു പദ്ധതി ആയിരുന്നു ഇത്.

*BEST USE OF TECHNOLOGY AND SOCIAL MEDIA FOR AWARENESS AWARD* ൽ
മൂന്നാം സ്ഥാനം സ്കൂൾ കരസ്ഥമാക്കി.
10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം .

സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിലും റോഡ് സുരക്ഷാ സന്ദേശങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും സമർത്ഥമായി ഉപയോഗിച്ചതിനാണ് ഈ അംഗീകാരം.

*സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന തീരദേശ മേഖലയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞത് സ്കൂളിന് അഭിമാനാർഹമായ നേട്ടമായി.*

*കളമശ്ശേരി SCMS കോളേജിൽ വെച്ച് വ്യവസായ വകുപ്പ് മന്ത്രി . പി.രാജീവ് ഉദ്ഘാടനം ചെയ്ത പുരസ്ക്കാരവിതരണ ചടങ്ങിൽ ഹെഡ് മിസ്ട്രസ് അനീസ, പദ്ധതി കോർഡിനേറ്റർ ഡോ.ഗിരീഷ് കുമാർ, ജോയിൻ്റ് കോർഡിനേറ്റർ സിയാദ് C A,സ്കൂൾ സെക്രട്ടറി മുഹമ്മദ് ഇബ്രാഹിം, ചെയർമാൻ മൊഹിയുദ്ദീൻ, PTA പ്രതിനിധി റഷീദ എന്നിവർ ചേർന്ന് പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.*

Spread the News