ലഹരിക്കെതിരെ പോരാടാം എന്ന വിഷയത്തിൽ എസ്.ഡി.പി.ഐ.എറിയാട് പഞ്ചായത്ത് കമ്മിറ്റി ജന ജാഗ്രത സദസ് നടത്തി.
അഴീക്കോട് സെന്ററിൽ വെച്ച് നടന്ന പരിപാടി എസ് ഡി പി ഐ ത്രിശൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എസ് ഡി പി ഐ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹീം അദ്ധ്യക്ഷതവഹിച്ചു.
കൈപമംഗലം മണ്ഡലം പ്രസിഡന്റ് അജ്മൽ എടവിലങ്ങ്, മണ്ഡലം സെക്രട്ടറി സുൽഫീക്കർ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ, അബ്ദുസ്സലാം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.