Skip to content

എസ്‌.പി.സി. പാസിംഗ് ഔട്ട് പരേഡ്

കൊടുങ്ങല്ലൂരിൽ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

കൊടുങ്ങല്ലൂരിലെ പ്രശസ്ത വിദ്യാലയങ്ങളായ പി ബി എം ജി എച്ച് എസ് എസ്, കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച്ച് എസ് എസ്, കൊടുങ്ങല്ലൂർ,വി കെ ആർ എം ജി എച്ച് എസ് എസ് പുല്ലൂറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് പി.ഭാസ്കരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു.2023- 25 അധ്യയന വർഷങ്ങളിലായി പരിശീലനം പൂർത്തിയാക്കിയ 121 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കൊടുങ്ങല്ലൂർ വി കെ രാജു വിശിഷ്ടാതിഥിയായി, കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു സംസാരിച്ചു. കൊടുങ്ങല്ലൂർ പ്രിൻസിപ്പൽ എസ് ഐ സാലിൻ കെ കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി ഭാസ്കരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്വൈത് പി സതീശ് നയിച്ച പരേഡിൽ കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത, നഗരസഭ കൗൺസിലർ അനിത ബാബു, വിവിധ സ്‌കൂളുകളിലെ PTA പ്രസിഡണ്ടുമാർ, PTA അംഗങ്ങൾ,അധ്യാപകർ,രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

കെ കെ ടി എം ജി ജി എച്ച് എസ് എസിലെ അന്ന ബെന്നി ജോസഫ് നയിച്ച നാലാം നമ്പർ പ്ലട്ടൂൺ ഈ പാസ്സിങ് ഔട്ട്‌ പാരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുല്ലൂറ്റ് വി കെ ആർ എം ജി എച്ച് എസ് എസ് ലെ മുഹമ്മദ് ജാസിം നയിച്ച ആറാം നമ്പർ പ്ലട്ടൂൺ രണ്ടാം സ്ഥാനവും പി ബി എം ജി എച്ച്എസ്എസ് കൊടുങ്ങല്ലൂരിലെ രാംനാഥ് പ്രഭു നയിച്ച ഒന്നാം നമ്പർ പ്ലട്ടൂൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പരേഡ് മികച്ച രീതിയിൽ ഒരുക്കുന്നതിനായി പ്രയത്നിച്ച അധ്യാപകരെയും ഡ്രിൽ ഇൻസ്ട്രക്ടർമാരെയും വിദ്യാർത്ഥികളെയും പോലീസ് മേധാവി പ്രത്യേകം അനുമോദിച്ചു. മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു

Spread the News