സംസ്ഥാനത്ത് ഉടനീളം വ്യാജ സ്വർണ്ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ പിടിയിൽ.
വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ 45 വയസുള്ള
ഫാരിജാനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ
ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയ്ക്ക് വ്യാജ സ്വർണ്ണം പണയം വച്ച കേസ്സിലാണ് അറസ്റ്റ്’. കേരളത്തിലെ പല ജില്ലകളിലായി 12 ഓളം
വ്യാജസ്വർണ്ണാഭരണങ്ങൾ പണയം വച്ചതും, വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റതുമായ കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലെ പല കേസ്സുകളിലായി ഒളിവിൽ കഴിഞ്ഞു വര വെയാണ് മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ നിന്ന് കയ്പമംഗലം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടതിനുശേഷം മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഇവരെ തൃശ്ശൂർ റൂറൽ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജുവിൻ്റെ മേൽനോട്ടത്തിൽ നടന്ന പ്രത്യേക അന്വേഷണ ത്തിനൊടുവിൽ കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ.കെ.എസ്. സൂരജ്, എ.എസ്.ഐ. പി.കെ.നിഷി, ഗ്രേഡ് സീനിയർ സി.പി.ഒ മാരായ ടി.എസ്.സുനിൽ കുമാർ, അൻവറുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.