കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബും ശ്രീ നാരായണ ധർമ്മ സഭ പി എൻ ആയൂർവ്വേദാശ്രമം ആയൂർവ്വേദ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 9 മുതൽ ഉച്ചക്ക്1 മണി വരെ ലയൺസ് ക്ലബ്ബ് ഹാളിലാണ് ക്യാമ്പ് നടന്നത്. ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ്, ഡോക്ടർ കൺസൾട്ടേഷൻ, മരുന്ന് തുടങ്ങി എല്ലാ സൗകര്യങ്ങളും പൂർണ്ണമായും സൗജന്യമായി നല്കികൊണ്ടാണ് ക്യാമ്പ് സംഘടപ്പിച്ചത്. ലയൺസ് ഭാരവാഹികളായ എം.എൻ.പ്രവീൺ ടി.ആർ.കണ്ണൻ, രശ്മി കണ്ണൻ, ഗിരീഷ് ഹെവൻ, ബൽറാം മോഹൻ, ദിവ്യബൽറാം, രാധാകൃഷ്ണൻ ,സുമേഷ്, ശ്രീനാരായണ ധർമ്മ സഭ ഭാരവാഹികളും പി എൻ ആയൂർവ്വേദ ആശ്രമം ആയൂർവ്വേദ ഹോസ്പിറ്റലിലെ ഡോക്ടർമാരും ഫാർമസിയും, ടെക്നിഷ്യൻമാരും ക്യാമ്പിന് നേതൃത്വം നല്കി.