എറിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ഹെഢോഫീസിൽ സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.
മേൽത്തരം കമ്പനികളുടെ പഠനോപകരണങ്ങളുടെയും, സ്കൂൾ സ്റ്റേഷനറിയുടെയും വിപുലമായ കളക്ഷൻ സ്റ്റുഡന്റ് മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട് കൂടാതെ കുടകൾ, മഴക്കോട്ടുകൾ എന്നിവയുടെ വി പുലമായ കളക്ഷനും ഉണ്ട് പൊതുവിപണിയേക്കാൾ 40% വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്നതാണ് സ്റ്റുഡൻ്റ്സ് മാർക്കറ്റ്
ബാങ്ക് പ്രസിഡണ്ട് പി എസ് മുജീബ് റഹ്മാൻ ഉൽഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ പി എ മുഹമ്മദ് സഗീർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ കെ ആർ റാഫി കെ എ നാസർ, സെക്രട്ടറി എ എസ് റാഫി ജീവനക്കാരായ . സി പി തമ്പി, സലീമുദ്ധീൻ , ഇസ്ഹാഖ് ഹുസൈൻ, മുഹമ്മദ് സാബിക്ക് തുടങ്ങിയവർ സംബന്ധിച്ചു