Skip to content

ചെട്ടിക്കാട് പള്ളി ഊട്ട് തിരുനാൾ നാളെ

ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാൾ നാളെ നടക്കും: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കിഴക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീ സിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാൾ നാളെ നടക്കും

ഊട്ടു തിരുനാളിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ എത്തിചേരുന്ന നാനാജാതി മതസ്ഥരായ തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി ചെട്ടിക്കാട് ദേവാലയം ‘ ഒരു ലക്ഷത്തിലേറെ പേർക്കുള്ള ഊട്ടു സദ്യയാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 10 : 15-ന് തുടങ്ങുന്ന ഊട്ടു നേർച്ച രാത്രി വരെ തുടരും.
തൃപ്പൂണിത്തറ ആനന്ദ പൈയുടെ നേതൃത്വത്തിലുള്ള 100 ൽ അധികം പാചകവിദഗ്ദരും ഇടവക ജനങ്ങളും തീർത്ഥാടകരും ചേർന്നാണ് ഊട്ടുസദ്യ ഒരുക്കുന്നത്
ഇതിനായി ടൺ കണക്കിന് അരി, പച്ചക്കറി എന്നിവ സംഭരിച്ചിട്ടുണ്ട് ഞായറാഴ്ച രാവിലെ അഭിവന്ദ്യ ഡെന്നീസ് കുറുപ്പശ്ശേരി പിതാവുംറെക്ടർ ഫാ.ഡോ ബെന്നി വാഴക്കൂട്ടത്തിലും ചേർന്ന് അടുപ്പിൽ തീ പകർന്നു നൽകിയതോടെ സജീവമായ പാചകപുരയിൽ ഇന്ന് രാത്രി വരെ പാചകം തുടരും.

ആയിരങ്ങളെ ഒരേ സമയം ഉൾകൊള്ളാൻ കഴിയുന്ന ഊട്ടുപന്തൽ പള്ളിമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. ‘ തിരക്ക് ഒഴിവാക്കുന്നതിനായി 10-കൗണ്ടറുകളിലായി ഊട്ടു നേർച്ചവിതരണം ചെയ്യും ഫൈബർ പ്ലൈയ്റ്റിൽ ബൊഫേ രീതിയിൽ ആയിരിക്കും നേർച്ചവിതരണം ചെയ്യുക
വിശുദ്ധ അന്തോണീസിൻ്റെ 3 തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയ്യുടെ അസ്ഥി ,സഭാവസ്ത്രത്തിൻ്റെ ഒരു ഭാഗം എന്നിവസൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏകദേവാലയമായതിനാൽ തിരുനാൾ ദിനത്തിൽ ഊട്ടു നേർച്ചയിൽ പങ്കെടുക്കുന്നതിനും തിരുശേഷിപ്പുകൾ വണങ്ങുന്നതിനും
കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടക പ്രവാഹം കണക്കിലെടുത്ത് പോലീസും വോളഡിയർന്മാരും സെക്യൂരിറ്റി ടീമും ചേർന്ന് ഗതാഗത – സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .പള്ളിയും പരിസരവും പൂർണ്ണമായും ക്യാമറ നിരീക്ഷണത്തിൽ ആയിരിക്കും.

വാഹന പാർക്കിംങ്ങിനായി വിവിധ ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ കൊട്ടുവള്ളിക്കാട് ക്ഷേത്ര മുറ്റത്തും തീർത്ഥാടക വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാർക്കിങ്ങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്.
അത്യാവശ്യ സന്ദർഭങ്ങളിൽ ഡോക്ടറുൾപ്പെടുന്ന മെഡിക്കൽ ടീമിൻ്റ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
തിരുനാൾ ദിവസം രാവിലെ 10-ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ ഡോ അംബ്രോസ് പുത്തൻവീട്ടിൽ പിതാവിനെ റെക്ടർ ഫാ ഡോ ബെന്നി വാഴക്കൂട്ടത്തിലും ഇടവക ജനങ്ങളും തീർത്ഥാടകരും ചേർന്ന് സ്വീകരണം നൽക്കും.10:15 ന് അഭിവന്ദ്യ പിതാവ് ഊട്ടു നേർച്ച ആശീർവദിക്കും. തുടർന്ന് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ.ജോസ് തോമസ് വചന സന്ദേശം നൽകും. ‘ തുടർന്ന് വീശുദ്ധൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പള്ളിക്ക് ചുറ്റും നടത്തുന്ന പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം വിശുദ്ധൻ്റെ തിരുസ്വരൂപത്തിൽ പുക്കൾ വർഷിക്കും.

രാവിലെ 6.15 മുതൽ രാത്രി 9-30 വരെ തുടർച്ചയായി ദിവ്യബലി നൊവേന ആരാധന എന്നിവ നടക്കും.
വി.അന്തോണീസിൻ്റെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പൊൻനാവ് എടുത്തു വയ്ക്കൽ നേർച്ചയ്ക്കും വിശുദ്ധൻ്റെ അത്ഭുത രൂപം ദർശിക്കുന്നതിനും അടിമ സമർപ്പണത്തിനും പ്രത്രേക സൗകര്യം ഒരുക്കിയട്ടുണ്ട്. തിരുനാൾ ആഘോഷങ്ങൾക്ക് റെക്ടർ. ഫാ.ഡോ ബെന്നി വാഴക്കൂട്ടത്തിൽ ഫാ അജയ് ആൻ്റണി പുത്തൻ പറമ്പിൽ, സിസ്റ്റർ ജൂബി, ഫ്രാൻസിസ് കുറുപ്പശ്ശേരി, ബീനൻ താണിപ്പിളളി ,ആൽബീ പടമാട്ടുമ്മൽ അലക്സ് പള്ളിയിൽ എന്നിവർ നേതൃത്വം നൽകും.

Spread the News