Skip to content

പ്രതിഭാ സംഗമവും ,യാത്രയപ്പ് സമ്മേളനവും

പ്രതിഭാ സംഗമവും ,യാത്രയപ്പ് സമ്മേളനവും

കൊടുങ്ങല്ലൂർ ഉപജില്ല വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർ, അധ്യാപകർ, അനധ്യാപക ജീവക്കാർ എന്നിവർക്കുള്ള യാത്രയയപ്പും സംസ്ഥാന കലോത്സവം,ശാസ്ത്രമേള, കായിക മേള എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

കൊടുങ്ങല്ലൂർ എം.ഐ.ടി ഹാളിൽ നടന്ന

പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ . ടി. കെ. ഗീത നിർവഹിച്ചു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ അഡ്വ. ദിനൽ വി .എസ് മുഖ്യാതിഥിയായിരുന്നു.
നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ . ഒ. എൻ. ജയദേവൻ, കൗൺസിലർ
. ടി. എസ്. സജീവൻ,
അധ്യാപക സംഘടന പ്രതിനിധികളായ പി.സി. സിംല( KSTA) ,
സി.ജെ.ദാമു (KPSTA) ,. വി.കെ. ബിബിൻ (AKSTU),
കെ.എസ്. ഷിഹാബുദ്ദീൻ (KSTU)
താജുദ്ദീൻ എ(KAMA) , HM ഫോറം കൺവിനീർ . പി.എ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് വേണ്ടി വി.കെ. മുജീബ് റഹ്മാൻ മറുപടി പ്രസംഗം നടത്തി. ചടങ്ങിന് വികസന സമിതി കൺവീനർ ബാബു. പി. എസ് സ്വാഗതവും, വികസന സമിതി ട്രഷറർ . എം. അഖിലേഷ് നന്ദിയും പറഞ്ഞു.

Spread the News