എടവിലങ്ങ് ഗവ.ഹയർ സെക്കൻ്ററിസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.
എടവിലങ്ങ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും റിട്ടയർ ചെയ്യുന്ന അധ്യാപിക റഷീദ ടീച്ചർ ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു . പ്രധാന അധ്യാപിക വിജി വി വി ചടങ്ങിന് സ്വാഗതം പറഞ്ഞു .ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ അധ്യക്ഷത വഹിച്ചു തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ മുഖ്യ അതിഥി ആയിരുന്നു . വിരമിക്കുന്ന അധ്യാപികമാരായ റഷിദ പി കെ,ജ്യോതി കെ, എന്നിവർക്ക് പി ടി എ യും സ്റ്റാഫും മെമെൻ്റോ, ഉപഹാരവും സമർപ്പിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്തംഗം . അഡ്വക്കേറ്റ് മോനിഷ ലിജിൻ ,എടവിലങ്ങ് പഞ്ചായത്ത് വൈ. പ്രസി.സന്തോഷ് കോരുച്ചാലിൽ , എടവിലങ്ങ് ഗ്രാമഞ്ചായത്ത് മെസർമാരായ മോഹനൻ കെ കെ , ജോസ്മി ടൈറ്റസ് , ആശാലത ടി എസ് , സന്തോഷ് പി കെ , പി ടി എ പ്രസിഡണ്ട്
സെബാസ്റ്റ്യൻ എം സി , പ്രധാനാധ്യാപിക ജ്യോതി കെ സിനി ടി ജി , ജോത്സ്ന , വി എം ബൈജു എന്നിവർ സംസാരിച്ചു .തുടർന്ന് വിരമിക്കുന്ന അധ്യാപിക റഷിദ പി കെ മറുപടി പ്രസംഗം നടത്തി. ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റൻറ് ജിഷ യു ജി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു .