നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തിൽ കെ.എൻ.എം കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പി വെമ്പല്ലൂർ എസ്. ബി ഓഡിറ്റോറിയത്തിൽ മണ്ഡലം മുജാഹിദ് സമ്മേളനം നടത്തി. ഇ കെ ഇബ്രാഹിം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. കെ.സലാഹുദ്ധീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഇ.ഐ. മുഹമ്മദ് അസ് ലം സ്വാഗതം പറഞ്ഞു.എസ് എൻ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ മുഖ്യ അഥിതിയായി പങ്കെടുത്തു.കെ.എൻ.എം തൃശൂർ ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ്, ആഷിക്ക്,പി.കെ.
ഐജാസ് എന്നിവർ സംസാരിച്ചു.പഠന സെഷനിൽ അഷ്‌റഫ് കോയ സുല്ലമി,ഇബ്രാഹിം പറളി,ഷമീർ സ്വലാഹി,താജുദ്ധീൻ സ്വലാഹി,ഷമീമ ഇസ്‌ലാഹിയ എന്നിവർ വിവിധ വിഷയമവതരിപ്പിച്ച് സംസാരിച്ചു.സി.എം. അബൂബക്കർ, നൗഷാദ് മതിലകം,പി.എ. ആസാദ്,ടി.കെ.നിസാർ,അബ്ദുൽ ഖാദർ മതിലകം,ഷഫീർ പുതിയകാവ്,ഷുക്കൂർ മണപ്പാട്ട്, മുഹമ്മദലി അഴീക്കോട്,സലിം വിളക്കത്തല,മൊയ്തു തൃപ്പേക്കുളം, സഈദ് ഗോതുരുത്ത്,സൈഫുദ്ധീൻ പേബസാർ,സഈ ദ് എടമുക്ക് എന്നിവർ സംസാരിച്ചു.
- Related News
- Latest News