ചെട്ടിക്കാട് വി.അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ഈവർഷത്തെ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘാടനവും വിശുദ്ധ അന്തോണീസിൻ്റെ അഴുകാത്ത നാവിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നിർദ്ധനരായ ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനവും കണ്ണുർ രൂപത സഹായമെത്രാൻ ഡെന്നീസ് കുറുപ്പശ്ശേരി
പിതാവ് നിർവ്വഹിച്ചു.
ഞായറാഴ്ച രാവിലെ പ്രസുദേന്തിമാർക്കു വേണ്ടി നടത്തിയ ദിവ്യബലിക്കും പിതാവ് മുഖ്യകാർമ്മികനായി ‘
തുടർന്ന് അഭിവന്ദ്യ പിതാവും റെക്ടർ ഫാ.ഡോ.ബെന്നി വാഴക്കൂട്ടത്തലും ചേർന്ന് പാചകപുരയിലെ അടുപ്പിൽ തീ പകർന്നു നൽകിയതോടെ സജീവമായ പാചകപുരയിൽ ചൊവ്വാഴ്ച രാത്രി വരെ പാചകം തുടരും
ആയിരങ്ങളെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ പള്ളിമുറ്റത്ത് ഒരുക്കിയിട്ടുണ്ട്
ചൊവാഴ്ച്ച രാവിലെ 10-ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ ഡോ അംബ്രോസ് പുത്തൻവീട്ടിൽപിതാവിന് ഇടവക ജനങ്ങളും തീർത്ഥാടകരും ചേർന്ന് സ്വീകരണം നൽക്കും.10:15 ന് അഭിവന്ദ്യ പിതാവ് ഊട്ടു നേർച്ച ആശീർവദിക്കും.
തിരുനാൾ ദിനത്തിൽ രാവിലെ 6 -15 മുതൽ രാത്രി 9-30-വരെ തുടർച്ചയായി ദിവ്യബലി നൊവേന ആരാധന എന്നിവ നടക്കും.
അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിൻ്റ സൗഖ്യദായകമായ ഊട്ടു തിരുനാളിൽ പങ്കുകൊള്ളുന്നതിന് എത്തിചേരുന്ന നാനാജാതി മതസ്ഥരായ എല്ലാ വിശ്വാസികളെയും സ്വീകരിക്കുന്നതിനായി ചെട്ടിക്കാടും തീർത്ഥാടന കേന്ദ്രവും ഒരുങ്ങിയതായിറെക്ടർ. ഫാ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ ഫാ അജയ് ആൻ്റണി പുത്തൻ പറമ്പിൽ എന്നിവർ അറിയിച്ചു.