പുല്ലൂറ്റ് കെ. കെ. ടി. എം. ഗവണ്മെന്റ് കോളേജ്, പാർലമെന്ററികാര്യ വകുപ്പും സംയുക്തമായി “ദേശീയതയും ഇന്ത്യൻ ജനാധിപത്യവും” എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ സജീവ സാന്നിധ്യമായ . കെ. കെ. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു ,രാജ്യത്ത് ചില വിഭാഗങ്ങൾ മുന്നോട്ടു വയ്ക്കുന്ന സാംസ്കാരിക ദേശീയതയാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും, ഇതിനെ പ്രതിരോധിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്താൻ നമുക്ക് സാധിക്കൂവെന്നും കെ. കെ. ബാബുരാജ് പാർലമെന്ററി കാര്യ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ബിവീഷ് യു. സി. മുഖ്യ തിഥിയായി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിന്ദു ശർമിള ടി. കെ. അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്നായി ഒട്ടനവധി അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ, കേരളത്തിന് പുറത്തു നിന്നുൾപ്പെടെ എത്തിയ വിഷയ വിദഗ്ധർ സമകാലീന ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിഷയാവതരണം നടത്തി. ഉദ്ഘാടന ച്ചടങ്ങിൽ പ്രോഗ്രാം കോ -ഓർഡിനേറ്റർ ഡോ. മുനീർ എം. , കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗം ഡോ. മുഹമ്മദ് അഷിഫാസ് , കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജി. ഉഷാകുമാരി കോളേജ് lQAC കോർഡിനേറ്റർ ഡോ. ലൗലി ജോർജ് ഹിസ്റ്ററി ബിരുദ ഒന്നാം വർഷ വിദ്യാർത്ഥി. ഭരത് ഐ. ബി. എന്നിവർ സംസാരിച്ചു