Skip to content

സോപാനം സംഗീത രത്ന പുരസ്ക്കാരം

സോപാനം സംഗീത രത്ന പുരസ്ക്കാരം

സോപാനം സംഗീതരത്ന പുരസ്ക്കാരസമർ പ്പണവും സോപാനം സംഗീത വിദ്യാലയ വാർഷികവും
ഞായറാഴ്ച നടക്കും

കൊടുങ്ങല്ലൂർ വടക്കേ നടയിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ത്വരത്തിലാണ് പരിപാടി നടക്കുന്നത്

25000 രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്ക്കാരം ചലചിത്ര സംഗീത സംവിധായകൻ ഔസേപ്പച്ചന് എ ഡി ജി.പി. ശ്രീജിത്ത് പുരസ്ക്കാരം സമ്മാനിക്കും. കണ്ണൻ ജി നാഥ് ഉഘാടനം ചെയ്യും, ബക്കർ മേത്തല അദ്ധ്യക്ഷനാകും നഗരസഭ ചെയർപേഴ്‌സൺ ടി.കെ. ഗീത അവാർഡ് ജേതാവിനെ പൊന്നിട അണിയിച്ച് ആദരിക്കും. സോപാനം ഉണ്ണികൃഷ്‌ണൻ പ്രശസ്‌തിപത്ര സമർപ്പണം നടത്തും. ചടങ്ങിനോടനുബന്ധിച്ച് 250 ഓളം പേർ അണിനിരക്കുന്ന ദേശഭക്തി ഗാനവും അരങ്ങേറുമെന്ന് ഭാരവാഹികളായ ഡോ: കേശ വൻ നമ്പൂതിരി, സോപാനം ഉണ്ണികൃഷ്ണൻ, വി.എ. അഷറഫ്, സുനിൽ പഴുപറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അ റിയിച്ചു.

Spread the News