കറുകപ്പാടത്ത് കുടുംബത്തിൽ നിന്നും ഈ വര്ഷം ഹജ്ജ് നിർവ്വഹിക്കാൻ പോകുന്നവർക്ക് യാത്രയയപ്പ് നൽകി
പ്രസിഡന്റ് മുഹമ്മദ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗം സെക്രട്ടറി മുഹമ്മദ് ഷഫീറിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. സക്കീർ ഹുസ്സൈൻ സ്വാഗതം പറഞ്ഞു എം.ഇ.എസ്.ജനറൽ സംസ്ഥാന ജനറൽ സെക്രട്ടറിയും KFWA നിർവാഹക സമിതി അംഗവുമായ കെ.കെ. കുഞ്ഞുമൊയ്ദീൻ, കുടുംബാംഗവും കടപ്പൂര് മഹല്ല് കമ്മിറ്റി പ്രസിഡണ്ടുമായ കെ.എം. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. എറിയാട് ഖാദിരിയ്യ ജുമാമസ്ജിദ് ഇമാം ജനാബ് മാഹിൻ സുഹ്രി ഹജ്ജ് ഉദ്ബോധന ക്ലാസ്സ് നയിച്ചു. ട്രഷറർ കെ.ആർ മുഹമ്മദ് റമീസ് നന്ദി പറഞ്ഞു