മലർവാടി ബാലസംഘം അഞ്ചപ്പാലം യൂണിറ്റിൻ്റെ നേതൃത്തിൽ മേത്തല വയലമ്പത്ത് ബാലോത്സവം സംഘടിപ്പിച്ചു.
15 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ 50 ൽ താഴെ കുട്ടികൾ പങ്കെടുത്തു. പാരിസ്ഥിതിക പ്രവർത്തകനും, എഴുത്തുകാരനുമായ പി.കെ. ധർമ്മരാജൻ പരിപാടി ഉത്ഘാടനം ചെയ്തു. അഞ്ചപ്പാലം സ്റ്റഡി സർക്കിൾ പ്രസിഡൻ്റ് എ. ബി. നജീബ് സ്വാഗതം പറഞ്ഞു. കെ.കെ റസ്സൽ പരിപാടി കോഡിനേഷൻ ചെയ്തു. തനിമ കൊടുങ്ങല്ലൂർ ചാപ്റ്റർ സെക്രട്ടറി ഇ.ബി.മുജീബ് റഹ്മാൻ, സക്കരിയ ,ഷാമോൻ, അബ്ദുൽ കരിം, അൻവർ സാദത്ത് ASC വനിത വിഭാഗം പ്രസിഡൻ്റ് ലൈല നജീബ്, സെക്രട്ടറി ജാസ്മിൻ ഷാമോൻ, ഹസീന റസ്സൽ, സിനിയ എന്നിവർ സംസാരിച്ചു. റൈഹാന,റാനിയ, സാദിയ, ഫസ്ന , ഹനാൻ, നാജിയ , അമീന, ആലിയ എന്നിവർ നേതൃത്വം നൽകി .
നസി ഷംസുദ്ദീൻ, മീനാക്ഷി, ശശി, നിസിനിലിധിൻ , എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
ഷാൻവർ അബ്ദുല്ല കുട്ടി പരിപാടി സമാപനം നിർവ്വഹിച്ച് സംസാരിച്ചു.