മേത്തല കുന്നംകുളം അമല മാതാ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് സമാപനം
മൂന്ന് ദിവസങ്ങളിലായി നടന്ന തിരുനാൾ ദിനാഘോഷത്തിൽ ധ്യാനവും, കുമ്പസാരവും, ജപമാല, കൊടിയേറ്റം, വീടുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ്, ദിവ്യബലി, പ്രദക്ഷണം, നേർച്ചസദ്യ എന്നിവ നടന്നു. വികാരി ഫാദർ ജാക്സൻ വലിയപറമ്പിൽ സഹവികാരി ഫാദർ ജോബിൻ തയ്യിൽ, പ്രസുദേന്തിമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.