വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസ് പെൻഷൻകാർ താലൂക്ക് ഓഫീസിനു മുമ്പിൽ പ്രകടനവും ധർണ്ണയും നടത്തി
പെൻഷൻ കുടിശ്ശിക അനുവദിക്കുക,
പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,
D R കുടിശ്ശിക അനുവദിക്കുക,
മെഡിസെപ് അപാകത പരിഹരിക്കുക,
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,
സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കുക,
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ധർണ്ണ ജില്ലാ കമ്മറ്റി അംഗം K A അനീഫ ഉൽഘാടനം ചെയ്തു, T K സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ N A M അഷറഫ്, V K ജോഷി,സാംസ്കാരികവേദി കൺവീനർ K M ബേബി,വനിതാവേദി കൺവീനർ C C വത്സല, രക്ഷാധികാരി K Kഅപ്പുകുട്ടൻ, മാസ്റ്റർ എന്നിവർ സംസാരിച്ചു
പ്രകടനത്തിന് C S ശ്രീകുമാർ, K രാജഗോപാലൻ, ,റാബ് സെൻ്റ്, E. F ബെന്നി,സിന്ധ ടീച്ചർ,T P റഹീം, P.A മൊയ്തീൻ, സലിം രാജ്, P C പിതാംബരൻ, N A കുഞ്ഞുമൊയ്തീൻ തങ്കരാജ് എന്നിവർ നേതൃത്വം നൽകി.