പുല്ലൂറ്റ് അല്ലൻഡെ തിയേറ്റേഴ്സിൻ്റയും, വി.കെ.രാജൻ വായനശാലയുടെയും, കിഴക്കുംഭാഗം, പ്രവാസി കൂട്ടായ്മയുടെയും സംയുക്താമുഖ്യത്തിൽ “വേനൽ മഴ”സഹവാസ ക്യാമ്പിന് തുടക്കമായി.
അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എസ്.ദിനൽ അധ്യക്ഷനായി.നഗരസഭ കൗൺസിലർമാരായ വി.ബി.രതീഷ്, ഗിരിജ ശിവൻ എന്നിവർ സംസാരിച്ചു അതിഥി ഉണ്ണികൃഷ്ണൻ സ്വാഗതവും, തന്മയ ഷാജി നന്ദിയും പറഞ്ഞു.വി.ആർ.സിറിൾ, വി.എ.സന്തോഷ് കുമാർ, വി.വി.രമേഷ്, പി.ആർ.സുനിൽ എന്നിവർ നേതൃത്വം നൽകി.കോളമിസ്റ്റ് ശ്യാമ ശശിധരൻ, ചിത്രകാരൻ പ്രസാദ്, തിരക്കഥാകൃത്ത് കെ.ആർ.സുനിൽ, കവി കണ്ണൻ സിദ്ധാർത്ഥ് ,എൻ.സി.പ്രശാന്ത്, നാടക സംവിധായകൻ സി.സി. കുഞ്ഞുമുഹമ്മദ് എന്നിവർ ക്യാമ്പിൽ ക്ലാസുകളെടുക്കും