Skip to content

കരിദിനാചരണം

കരിദിനാചരണം

അശാസ്ത്രീയവും അന്യായവുമായ കോർട്ട് ഫീ വദ്ധനവനെതിരെ കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു.

വിവിധ ഇനങ്ങളിൽ കോർട്ട് ഫീയിൽ 300 മുതൽ 900 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇത് സാധാരണക്കാർക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. കോർട്ട് ഫീയിലെ അന്യായമായ വദ്ധനവ് പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബാർ അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.കെ.എസ് ബിനോയ് അഭ്യക്ഷത വഹിച്ചു. അഭിഭാഷകരായ ടി.പി. അരുൺമേനോൻ, മുഹമ്മദ് നവാസ്,എന്നിവർ സംസാരിച്ചു. അഡ്വ.സി പി രമേശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ.ഫാത്തിമ പ്രിയദർശിനി നന്ദിയും പറഞ്ഞു.

Spread the News