ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസിയിൽ HAPSCON 2025 അന്താരാഷ്ട്ര കോൺഫറൻസ് നടന്നു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ മുൻ പ്രൊഫസറും, ദുബായ് മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ഡോ. രാജൻ രാധാകൃഷ്ണൻ ഭദ്ര ദീപം കൊളുത്തി കോൺഫറൻസ് ഉദ്ഘാടനം ചെയ്യ്തു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസ്സോസിയേഷന്റെ പ്രസിഡന്റായ ഡോ.ജയശേഖർ മുഖ്യ പ്രഭാഷണം നടത്തി ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ ജനറൽ സെക്രട്ടറിയും , ഹോളി ഗ്രേസ് അക്കാദമി ഓഫ് സി.ബി.എസ്.ഇ സ്കൂളിന്റെ ചെയർമാനുമായ . ബെന്നി ജോൺ ഐയ്നിക്കലും, ഹോളി ഗ്രേസ് അക്കാദമിയുടെ ചെയർമാനുമായ ജോസ് കണ്ണമ്പിള്ളിയും ആശംസ പ്രസംഗം നടത്തി. ഫാർമസി ഗവേഷണ രംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ചും, നൂതനമായ മാറ്റങ്ങളെക്കുറിച്ചും കോൺഫറൻസിൽ പങ്കെടുത്ത വിവിധ ശാസ്ത്രജ്ഞർ വിശദമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡയറക്ടർ ഡോ.പി.അജിത്ത് കുമാർ സ്വാഗതവും സുജിത്ത് സെബാസ്റ്റ്യൻ മാത്യു നന്ദിയും പറഞ്ഞു.