പുല്ലൂറ്റ് വടക്കുംപുറം ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ കീഴിൽ മിൽമ ഷോപ്പി ഉദ്ഘാടനം ചെയ്തു.
പുല്ലൂറ്റ് നാരായണമംഗലം ടി.ഡി.പി.സ്കൂൾ പരിസരത്ത് ആരംഭിച്ച മിൽമ ഷോപ്പി അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൻ ടി.കെ.ഗീത അധ്യക്ഷയായി. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം ടി.ജയൻ ആദ്യവിൽപ്പന നടത്തി.നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എസ്.ദിനൽ മുഖ്യാതിഥിയായിരുന്നു.വി.ബി.രതീഷ്, ഗിരിജ ശിവൻ, അനിത ബാബു, ടി.എൽ.സത്യൻ, ഷാജു വെളിയൻ, എ.ബി.പ്രശാന്ത്, ഇ.ജി.ഷീബ, എന്നിവർ സംസാരിച്ചു ടി.ആർ.ശ്രീകുമാർ സ്വാഗതവും, സി.കെ.രാമനാഥൻ നന്ദിയും പറഞ്ഞു