Skip to content

കാതികുളത്ത് ക്ഷേത്രം

കാതികുളത്ത് ക്ഷേത്രം

മേത്തല കാതികുളത്ത് അന്നപൂർണ്ണേശ്വരി ദുർഗ്ഗാഭഗവതിക്ഷേത്രം പ്രതിഷ്ഠദിനമഹോത്സവും, കലാപരിപാടികളും, നടപന്തൽസമർപ്പണവും നടന്നു

മെയ് 8, 9, 10 നടക്കുന്ന ക്ഷേത്ര മഹോത്സവത്തോട് നുബന്ധിച്ച് ക്ഷേതത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം
അമരി പാഠം ശ്രീഗുരുനാരായണ ആശ്രമം മഠാതിപതി സ്വാമി ബ്രഹ്മ സ്വരൂപാനന്ദ സ്വാമി ഉദ്ഘാടനവും, അനുഗ്രഹ പ്രഭാഷണവും നടത്തി. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മുരുകൻ കാതി കുളത്ത് അദ്ധ്യക്ഷത വഹിച്ചു. KS കണ്ണൻശാന്തി സ്വാഗതം പറഞ്ഞു ക്ഷേത്രം തന്ത്രി വര്യൻ ചെമ്മാലിൽ നാരായണൻ കുട്ടി ശാന്തിയേയും, ക്ഷേത്രം മേൽശാന്തി ലിങ്കൺ ശാന്തിയേയും ചടങ്ങിൽ ആദരിച്ചു, പുതുതായ് നിർമ്മിച്ച നടപന്തലിൻ്റെ സമർപ്പണവും ചടങ്ങിൽ നടന്നു. നഗരസഭാ കൗൺസിലർ ജോതി ലക്ഷ്മി രവി , മേത്തല ശ്രീസുബ്രഹമണ്യ സേവാസമാജം ട്രഷറർ പ്രജീഷ് ചള്ളിയിൽ ,മാനവസേവാ കേന്ദ്രം പ്രസിഡൻ്റെ OP സുരേഷ് എന്നിവർ സംസാരിച്ചു, അതോടൊപ്പം മുൻകാല ക്ഷേത്രം ഭരണസമിതി അംഗങ്ങളായ സുബ്രമണ്യൻ സുഗുതൻ എന്നിവരെ ആദരിച്ചു, യോഗത്തിൽ KS മനോജ് നന്ദി പറഞ്ഞു,

Spread the News