കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് താലൂക്ക് ആശുപത്രി വാർഡ് നവീകരിച്ച് നൽകി
കൊടുങ്ങല്ലൂർ ടൗൺ ബാങ്കിൻറെ 2023-24 സാമ്പത്തിക വർഷത്തെ പൊതുനന്മ ഫണ്ട് വിനിയോഗിച്ചു കൊണ്ട് കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും വാർഡ് ശീതികരണം ഉൾപ്പെടേയുള്ള സൗകര്യങ്ങൾ ചെയ് നവീകരിച്ചു നൽകി. ബാങ്കിൻറ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് പൊതുജനങ്ങൾക്കായി സമർപ്പിച്ചിട്ടുള്ളതാണ് താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും വാർഡ്, ഇപ്പോൾ വാർഡ് പൂർണ്ണമായി ശീതീകരിക്കുന്നതടക്കമുള്ള നവീകരണപ്രവർത്തനങ്ങൾക്ക് ബാങ്കിൻറെ പൊതുനന്മ ഫണ്ടിൽ നിന്നും 5,20,000/- രൂപ ചെലവഴിച്ചു കൊണ്ടാണ് ബാങ്ക് ഭരണസമിതി പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നത്. 2015-16 സാമ്പത്തിക വർഷത്തിലും ബാങ്ക് ബ്ലോക്കിൻ്റെ നവീകരണം നടത്തിയിട്ടുള്ളതാണ്. കാലാകാലങ്ങളിൽ ബോക്കിൻറ സ്ത്രീകളുടേയും നവീകരണം കുട്ടികളുടേയും വാർഡിലെ പ്രധാന ആവശ്യങ്ങളെല്ലാം ബാങ്ക് ഏറ്റെടുത്ത് ചെയ്തു വരാറുണ്ട്. ആശുപത്രി അങ്കണത്തിൽ ഒരുക്കിയ ലളിതമായ ചടങ്ങിൽ വച്ച് ബാങ്ക് ചെയർമാൻ അഡ്വ. കെ. എം. മുഹമ്മദ് നവാസ് നവീകരണം പൂർത്തിയാക്കിയ വാർഡ് നാടിനു സമർപ്പിച്ചു. ബാങ്ക് വൈസ് ചെയർമാൻ കെ കെ സുരേന്ദ്രൻ, മുൻ ചെയർമാൻ വി കെ ബാലചന്ദ്രൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, ജനറൽ മാനേജർ സനൽ ചാക്കോ എന്നിവർ സംസാരിച്ചു.