ബ്രദേഴ്സ് വാദ്യകലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാകാരൻ ഇല്ലത്തുപറമ്പിൽ രാമകൃഷ്ണനെ അനുസ്മരിച്ചു:
60 വർഷത്തിലേറെ വാദ്യകലാരംഗത്ത് നിറഞ്ഞുനിൽക്കുകയും നൂറുകണക്കിന് ശിഷ്യ സമ്പത്തിനുടമയുമായ ഇല്ലത്തുപറമ്പിൽ രാമകൃഷ്ണൻ ആശാനെ അനുസ്മരിച്ചു.SN പുരം ബ്രദേഴ്സ് വാദ്യകലാ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എടവിലങ്ങ് കാര പഞ്ചായത്ത് സാംസ്കാരിക നിലയം ഹാളിൽ വെച്ചു നടന്ന അനുസ്മരണ യോഗം കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം സജു ചന്ദ്രൻ പുല്ലൂർ ഉദ്ഘാടനം ചെയ്തു. ടി. എസ്. ജയചന്ദ്രൻ, എം.കെ. തിലകൻ, ദേവദാസ് മാരുതി പുരം, ദയാനന്ദൻ മണ്ണാം തറ,എൻ.സി.സുധാകരൻ, എം. ആർ. കൈലാസൻ, ഗോപാലകൃഷ്ണൻ തിരുവില്വാമല, ഉണ്ണികൃഷ്ണൻ മുണ്ടാപ്പുള്ളി, എൻ.സി.ബിജു, എൻ. സി. മൽഘോഷ് തുടങ്ങിയവർ രാമകൃഷ്ണൻ ആശാനെ അനുസ്മരിച്ച് സംസാരിച്ചു.