കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാചരണം നടത്തി.
ബ്ലോക്ക് പ്രസിഡൻ്റ് സുരേന്ദ്രൻ മാസ്റ്ററുടെ അദ്യക്ഷതയിൽ നടന്ന പരിപാടി
അഡ്വ. സിജി ഉൽഘാടനം ചെയ്തു
റിട്ട പ്രധാന അദ്ധ്യാപികയും, ചലചിത്ര നടിയുമായ ജാസ്മിൻ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് സെക്രട്ടറി എൻ.എ.എം അഷറഫ്, വനിതാവേദി കൺവീനർ സി.സി. വത്സല,
മുതിർന്ന പെൻഷനറും എഴുത്തുകാരിയും, നർത്തകിയുമായ ഉഷാദേവി ടീച്ചർ, കൊച്ചമ്മു ടീച്ചർ, സിന്ധ ടീച്ചർ, ശാരദ ടീച്ചർ, സുശീല ടീച്ചർ, പ്രീതി ടീച്ചർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രമുഖ വനിതകളെ ആദരിക്കുകയും, ചികിത്സാ ധനസഹായ വിതരണവും നടന്നു