*കെ എസ് എസ് പി എ വനിതാഫോറത്തിൻ്റെ നേതൃത്വത്തിൽ വനിതാദിന ആഘോഷം നടന്നു*
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ കയ്പമംഗലം, കൊടുങ്ങല്ലൂർ, നാട്ടിക ബ്ലോക്കുകളുടെ നേതൃത്വത്തിൽ വനിതാദിന ആഘോഷവും സെമിനാറും നടന്നു.
മതിലകം ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ വെച്ച് നടന്ന പരിപാടി കെഎസ്എസ്പിഎ വനിതാഫോറം ജില്ലാ പ്രസിഡണ്ട് എ എസ് നദീറ ഉദ്ഘാടനം ചെയ്തു.
വനിതാ ഫോറം ബ്ലോക്ക് സെക്രട്ടറി കെ കെ ചാന്ദിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
KSSPA സംസ്ഥാന സെക്രട്ടറി ടി എം കുഞ്ഞുമൊയ്തീൻ,
മതിലകം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സുനിൽ പി മേനോൻ,
കയ്പമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി, ഐഎൻടിയുസി സംസ്ഥാന സെക്രടറി മേരി ജോളി,
KSSPA ജില്ലാ വൈസ് പ്രസിഡണ്ട്
വി സി കാർത്തികേയൻ, മഹിളാകോണ്‍ഗ്രസ് കയ്പമംഗലം പ്രസിഡണ്ട് ഷീല വിശ്വംഭരൻ, KSSPA നിയോജക മണ്ഡലം പ്രസിഡണ്ട്
പി എ സെയ്ത് മുഹമ്മദ് മാസ്റ്റർ, എറിയാട് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്
സി ബി ജയലക്ഷ്മി, KSSPA സസ്ഥാന കൗൺസിലർമാരായ പി എ മുഹമ്മദ് സഗീർ, സി എച്ച് രാജേന്ദ്രപ്രസാദ്,
വനിതാ ഫോറം കയ്പമംഗലം പ്രസിഡണ്ട് കെ എച്ച് ലൈല, വനിതാ ഫോറം കൊടുങ്ങല്ലൂർ പ്രസിഡണ്ട് എ വഹീദ, എടവിലങ്ങ് പഞ്ചായത്ത് മെമ്പർ ജോസ്മി ടൈറ്റസ് എന്നിവർ സംസാരിച്ചു.
സ്ത്രീകളുടെ സാമൂഹിക പദവി എന്ന വിഷയത്തിൽ അഡ്വ. കെ എം ബഷീർ പഠന ക്ലാസ്സ് നയിച്ചു. തുടർന്ന് നടന്ന വിനോദ പരിപാടികളിൽ വനിതാ പ്രതിനിധികൾ പങ്കെടുത്തു.
വനിതാ ഫോറം ജില്ലാ ജോയൻ്റ് സെക്രെട്ടറി പ്രൊഫ. പി എം വിജയകുമാരി സ്വാഗതവും, മതിലകം മണ്ഡലം സെക്രട്ടറി ആമി മജീദ് നന്ദിയും പറഞ്ഞു.