Skip to content

കഴുവിലങ്ങ് സ്കൂൾ നൂറാം വാർഷികം

കഴുവിലങ്ങ് സ്കൂൾ നൂറാം വാർഷികം

കഴുവിലങ്ങ് എൽ.പി.സ്കൂൾ നൂറാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടന്നു.

സ്കൂൾ ഹാളിൽ നടന്ന പരിപാടി കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.വി.കെ.രാജു ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ അധ്യക്ഷയായി.ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ നൂറാം വാർഷിക സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം കെ.എസ്.ജയ മുഖ്യാതിഥിയായിരുന്നു. ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ പി.മൊയ്തീൻ കുട്ടി വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ മാനേജർ പി.വി.ദിനേശ് ഉപഹാര സമർപ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുമതി സുന്ദരൻ കലാകായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ:പ്രസി.ഹഫ്സ ഒഫൂർ 80 വയസ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു.വാർഡ് മെമ്പർ സജ്ഞയ് ശാർക്കര വിരമിച്ച അധ്യാപകരെ ആദരിച്ചു.മികച്ച വിദ്യാർത്ഥികൾക്ക് സൈക്കിൾ സ്പോൺസർ ചെയ്ത പൂർവ്വ വിദ്യാർത്ഥി ജിതേഷ് മണ്ഡത്ര അതിൻ്റെ സമർപ്പണം നിർവ്വഹിച്ചു.

വിദ്യഭ്യാസ വിദഗ്ദൻ ഡോ.പി.പി.സുരേഷ് കുമാർ മോട്ടിവേഷൻ ക്ലാസ് നയിച്ചു അധ്യാപിക സി.ജി.ദിനി റിപ്പോർട്ട് അവതരിപ്പിച്ചു.ടി.എസ്.രാജു, എ.ബി.അജിത, റസിയ, പി.സി.രാജൻ, പി.ആർ.മനോജ്, ടി.എസ്. രമ്യ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക തേജ കെ.എസ്.മറുപടി പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് കെ.എം.സിജി സ്വാഗതവും, അധ്യാപിക പി.എച്ച് ജിഷ നന്ദിയും പറത്തു തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി

Spread the News