Skip to content

വരദ കലാകേന്ദ്രക്ക് തുടക്കമായി.

വരദ കലാകേന്ദ്രക്ക് തുടക്കമായി.

കലാ സാഹിത്യ സാംസ്കാരിക സംഗീതരംഗത്ത് പുഞ്ഞനു ണർവ്വ് പകരാൻ കൊടുങ്ങല്ലൂർ വരദ കലാകേന്ദ്രക്ക് തുടക്കമായി.

സംഗീത ഉപകരണങ്ങളിൽ വിസ്മയം തീർത്ത പ്രകടനങ്ങളും, മധുരമാർന്ന ഗാനങ്ങളുമായി മഹാകവി കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വരത്തിലാണ് പുതിയ കലാ സംഘടന പിറവിയെടുത്തത്. വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ പ്രസ് ക്ലബ് പ്രസിഡണ്ട് പി വി ബിമൽകുമാർ അധ്യക്ഷനായി. കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്സൺ ടി.കെ ഗീത , പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ എം ബിജു കുമാർ, പി രാമൻ കുട്ടി, നൃത്താധ്യാപിക പ്രേമ പ്രകാശ്, വരദ കലാകേന്ദ്ര സെക്രട്ടറി ടി വി വാസു, ട്രഷറർ പി വി ബിജോയ് എന്നിവർ സംസാരിച്ചു. സംഗീതരംഗത്തെ പ്രതിഭകളായ വിശ്യം കൊടുങ്ങല്ലൂർ, തോമാസ് പോൾ മാസ്റ്റർ, പ്രശാന്ത് കൊടുങ്ങല്ലൂർ, പ്രബോധ്കൊടുങ്ങല്ലൂർ എന്നിവരെ ആദരിച്ചു. തുടർന്ന് സംഗീത പരിപാടികൾ അരങ്ങേറി

Spread the News