കൊടുങ്ങല്ലൂർ സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചു.
മിതമായ വിലയിൽ പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച സ്റ്റുഡൻസ് മാർക്കറ്റിൽ നോട്ടുപുസ്തകങ്ങൾ ബാഗുകൾ ,കുട റെയിൻ കോട്ട് എന്നിങ്ങനെ കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ പഠനോപകരണങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാണ്.
സ്റ്റുഡൻസ് മാർക്കറ്റിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . കെ എസ് കൈസാബ് നിർവഹിച്ചു .
സംഘം പ്രസിഡൻറ് അജിത പാടാരിൽ അധ്യക്ഷത വഹിച്ചു യോഗത്തിൽ സംഘം വൈസ് പ്രസിഡൻറ് ആനന്ദ് . സി.സ്വാഗതം പറഞ്ഞു.
ഭരണസമിതി അംഗം ഡോക്ടർ കെ. എ. സാബു , എൻജിഒ യൂണിയൻ ഏരിയ പ്രസിഡൻറ് പി .എ മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
സംഘം സെക്രട്ടറി എ. ജി. രേഖ നന്ദി പറഞ്ഞു.