Skip to content

കൊടുങ്ങല്ലൂരിൻ്റെ നടപ്പാതകൾക്ക് ഇനി പുഷ്പ സൗന്ദര്യം

കൊടുങ്ങല്ലൂരിൻ്റെ നടപ്പാതകൾക്ക് ഇനി പുഷ്പ സൗന്ദര്യം

കൊടുങ്ങല്ലൂരിൻ്റെ നടപ്പാതകൾക്ക് ഇനി പൂച്ചന്തം.
നഗര സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൻറെ വടക്ക്, കിഴക്ക് ഭാഗങ്ങളിലെ നടപ്പാതയുടെ കൈവരികളിൽ മൺചട്ടികളിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു.

അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം ചെലവഴിച്ചാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചത്.
കേന്ദ്ര സർക്കാരിൻ്റെ സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 യുടെ ഭാഗമായുള്ള നഗരസൗന്ദര്യ വത്ക്കരണത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലേഡീസ് ടോയ്ലറ്റുകളിൽ ഇൻസിനറേറ്റർ സ്ഥാപിക്കൽ, 44 വാർഡുകളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും ഇതോടൊപ്പം നടത്തുന്നുണ്ട്.
നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ അഡ്വ.വി.എസ് ദിനൽ, സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ് കൈസാബ്‌, എൽസി പോൾ, ഒ.എൻ ജയദേവൻ, ഷീല പണിക്കശ്ശേരി, കൌൺസിലർമാരായ കെ ആർ ജൈത്രൻ, ടി.എസ് സജീവൻ, ചന്ദ്രൻ കളരിക്കൽ, കെ.എസ് ശിവറാം, ഷിനിജ ടീച്ചർ, ഉദയൻ, രവീന്ദ്രൻ നടുമുറി, ഇ.ജെ ഹിമേഷ്, സി. എസ് സുവിന്ദ്, അനിത ബാബു, നഗരസഭാ സെക്രട്ടറി എൻ.കെ വൃജ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Spread the News