അഴീക്കോട് മാർത്തോമ തീർത്ഥകേന്ദ്രത്തിൽ പതിനൊന്നാമത് ഹാർമണി ഫെസ്റ്റിവൽ ജനുവരി 10, 11, 12 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും
അഴിക്കോട് മാർത്തോമ തീർത്ഥകേന്ദ്രത്തിൽ നടന്നുവരുന്ന ഭാരതത്തിലെ ഏറ്റവും വലിയ മതസൌഹാർദ്ദ സംഗീത-നൃത്ത കലാമേളയായ ഹാർമണി ഫെസ്റ്റിവലിന്റെ പതിനൊന്നാമത് ആഘോഷം 2025 ജനുവരി 10, 11, 12 വെള്ളി, ശനി, ഞായർ തിയ്യതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 10 വെള്ളിയാഴ്‌ച വൈകിട്ട് 4.30 ന് മുസിരിസ് പദ്ധതിയുടെ പ്രാധാന്യവും പ്രയോഗവും എന്ന വിഷയം ആസ്‌പദമാക്കിയുള്ള സെമിനാർ എം. എൽ. എ. ഇ. ടി. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഡോ. പി. ജെ. ചെറിയാൻ, ഡോ. മിഥുൻ എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
ജനുവരി 11 ശനിയാഴ്‌ച രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ സംഗീതാർച്ചന. വൈകിട്ട് 5.30 ന് പ്രാദേശിക പരിപാടികൾ. തുടർന്ന് 6.30ന് നടക്കുന്ന സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. ശ്രീമദ് സ്വാമി ബ്രഹ്മസ്വരൂപാനന്ദ തീർത്ഥ, കെ. റിയാസ് മൌലവി അൽ ഹസനി, റവ. ഫാ. ഡോ. വിൻസൻറ് കുണ്ടുകുളം തുടങ്ങിയവർ പങ്കെ ടുക്കും സമ്മേളനത്തിൽ പ്രാദേശിക നാടകകലാകാരന്മാരെ ആദരിക്കുo
തുടർന്ന് ഹലോ മർഹബ അവതരിപ്പിക്കുന്ന മെഗാഷോ നടക്കും
ജനുവരി 12 ഞായറാഴ്‌ച വൈകിട്ട് 5.30 ന് മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടർന്ന് സിനിമ പിന്നണിഗായകർ അണിനിരക്കുന്ന സംഗീതസന്ധ്യ. സമാപനസമ്മേളനം റെവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എം. എൽ. ന്ത. ഇ.ടി ടൈസൺ മാസ്റ്റർ, തൃശൂർ സി. എം. ഐ. ദേവമാത പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര സി. എം. ഐ. തുടങ്ങി വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ പതിനൊന്നാമത് ഹാർമണി അവാർഡ് പ്രശസ്‌ത ഗാനരചയിതാവ് റഫീഖ് അഹമ്മദിന് സമർപ്പിക്കും
ഫാ:സണ്ണി പുന്നേലിപറമ്പിൽ, നൗഷാദ് കൈതവളപ്പിൽ, പി.എ.കരുണാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു