പുല്ലൂറ്റ് ഗവ.എൽ.പി സ്കൂളിലെ നവീകരിച്ച വായനശാലയുടെ വാർഷികാഘോഷ പരിപാടികൾ നടന്നു
കവിയും നാടക സംവിധായകനുമായ. തങ്കരാജ് ആനാപ്പുഴ ഉദ്ഘാടനം ചെയ്തു. .പുല്ലൂറ്റ് ഗവ. എൽ.പി. സ്കൂളിൽ ലൈബറി സജ്ജീകരിക്കുന്നതിന് നേതൃത്ത്വം നൽകിയ മുൻ എസ്.എം.സി ചെയർ പേഴ്സൺ കൊട്ടാരത്ത് ലതാ സുശീലിനെ പ്രശസ്തിപത്രം നൽകി ആദരിച്ചു. ലൈബ്രറിയിൽ കൂടുതൽ പുസ്തകങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി പുസ്തക സമർപ്പണ ചടങ്ങും നടന്നു. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല ജോയിൻ്റ് സെക്രട്ടറി . കെ.എച്ച് കലേശ് ബാബു,പുല്ലൂറ്റ് ആശാൻ സ്മാരക വായനശാല ലൈബ്രറേറിയൻ .ഗീതലാലു, . സജിത അമർനാഥ്, മുൻ പി.ടി.എ പ്രസിഡണ്ട് ടി.എ. നൗഷാദ്, ട്രീസ ബിജി എന്നിവർ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറി. വാർഷികാഘോഷങ്ങളുടെ ഭാഗമായി മികച്ച വായനക്കാരായ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ പുല്ലൂറ്റ് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സി.ആർ പമ്പ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലൈബ്രറി വാർഷികാഘോഷ ചടങ്ങിൽ പ്രധാനധ്യാപിക ട്രീസ ബിജി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജാസ്മിൻ താഹ അധ്യക്ഷത വഹിച്ചു.പുല്ലൂറ്റ് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സി. ആർ. പമ്പ , ഒ .എസ് . എ ചെയർമാൻ എം.എ.ഇബ്രാഹിം, എൻ.എച്ച് സാംസൺ, സരിൻ ജോസ്, എന്നിവർ പ്രസംഗിച്ചു. വാസന്തി ടീച്ചർ നന്ദി. പറഞ്ഞു.