പനങ്ങാട്ട് കുടുംബക്ഷേമസഭ പനങ്ങാട്ട് വലിയ വീട്ടിൽ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ ഭരണി മഹോത്സവം സമാപിച്ചു.
തന്ത്രികാചാര്യൻ ബ്രഹ്മശ്രീ ഡോ.ടി.എസ്.വിജയൻ തന്ത്രിയുടെയും, ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നാരായണൻ തന്ത്രിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ആറാട്ടു ബലിയിലും, ഗ്രമ പ്രദക്ഷണത്തിലും നിരവധി ഭക്തർ പങ്കെടുത്തു.തുടർന്ന് ക്ഷേത്രനടയിൽ എഴുന്നെള്ളിപ്പ്, കൊടിയ്ക്കൽ പറ, പൊങ്കാല സമർപ്പണം, ഗുരുതി തർപ്പണം വർണ്ണമഴ, കാഴ്ചശീവേലി എന്നിവ നടന്നു.
രക്ഷാധികാരി പി.ആർ.ഉണ്ണികൃഷ്ണൻ, പ്രസി.പി.എൻ.സിദ്ധാർത്ഥൻ, സെക്രട്ടറി പി.എൻ.ഷാജി, ഖജാൻജി പി.ആർ.വിവേകാനന്ദൻ എന്നിവരും മറ്റു ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.