കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി യുടെ നേതൃത്വത്തില്‍ കാര മൗണ്ട് കാര്‍മ്മല്‍ ഇടവക പ്രദേശത്തുള്ള 60വയസ് കഴിഞ്ഞ മാതാപിതാക്കളുടെ വയോജന കൂട്ടായ്മ സായംപ്രഭ സംഘടിപ്പിച്ചു.
കാര മൗണ്ട് കാര്‍മ്മല്‍ചര്‍ച്ച് വികാരി ഫാ. ജോഷി കല്ലറക്കല്‍ അദ്ധ്യക്ഷനായി കിഡ്സ് ഡയറക്ടര്‍. ഫാ. പോള്‍ തോമസ് കളത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. . ഫാ. എബ്നേസര്‍ ആന്‍റണി, .ഫാ. ബിയോണ്‍ തോമസ് കോണത്ത് , വാര്‍ഡ് മെമ്പര്‍ ജോസ്മി ടൈറ്റസ്, കിഡ്സ് സായംപ്രഭ കോ- ഓഡിനേറ്റര്‍ നീന രാജു എന്നിവര്‍ സംസാരിച്ചു. സാമൂഹ്യശുശ്രൂഷ സമിതി കണ്‍വീനര്‍ മേരി ജോളി സ്വാഗതവും കിഡ്സ് ആനിമേറ്റര്‍ ഷാനി ആന്‍റണി നന്ദിയും പറഞ്ഞു. സായംപ്രഭ അംഗങ്ങളുടെ കലാവിരുന്നും നടന്നു.
എല്ലാ മാസവും ഒരു ദിവസം ഒരുമിച്ചു കൂടി കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, പരസ്പര വിനോദവും വിിജ്ഞാനവും പങ്കുവെയ്ക്കുയും ആ ദിവസം സന്തോഷകരമാക്കി മാറ്റുകയുമാണ് സായംപ്രഭയിലൂടെ ലക്ഷ്യം വെയ്ക്കുന്നത് 70യോളം സായംപ്രഭ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. അതിനുശേഷം സ്നേഹവിരുന്നും നടത്തി.