പൂവ്വത്തുംകടവ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ സഹകരണ സറ്റുഡൻറ്സ് മാർക്കറ്റ് ആരംഭിച്ചു.
ബാങ്കിൻ്റെ ഹെഡോഫീസിൽ ആരംഭിച്ച സ്റ്റുഡൻസ് മാർക്കറ്റ് ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് ‘ മോഹനൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻ്റ് ഇ.വി.സുരേന്ദ്രൻ അധ്യക്ഷനായി. ഡയറക്ടർമാരായ എം.ആർ.ജോഷി, അജിത്കുമാർ, എം.എസ് മോഹൻ ദാസ് ,പ്രേം നസീർ ,ഇ.ആർ ജലജ എന്നിവർ സംസാരിച്ചു.
ബാങ്ക് വൈസ് പ്രസിഡൻ്റ് എം.കെ.ചന്ദ്രൻ സ്വാഗതവും, മാനേജിംഗ് ഡയറക്ടർ ടി.ബി.ശ്രീജ നന്ദിയും പറഞ്ഞു