Skip to content

കായിക താരങ്ങൾക്ക് അനുമോദനം

കായിക താരങ്ങൾക്ക് അനുമോദനം

പാലായിൽ വെച്ച് നടന്ന 40-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾ കായിക മേളയിൽ ഓററോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ കായികതാരങ്ങളേയും ഒഫിഷ്യൽസിനേയും അനുമോദിച്ചു

എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ചരിത്രവിജയം നേടിത്തന്ന വിജയികളായ കായിക താരങ്ങൾക്ക് ട്രോഫികളും , മെഡലുകളും സർട്ടിഫിക്കറ്റുകളും നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത., വാർഡ് കൗൺസിലർ ചന്ദ്രൻ കളരിക്കൽ’, സ്ക്കൂൾ സൂപ്രണ്ട് ഷബാന പി.ഷാഫി , പി.ടി എ വൈസ് പ്രസിഡൻ്റ് അജയൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
കായിക താരങ്ങളെ പരിശീലിപ്പിച്ച മതിലകം BRC യിലെ അനിൽകുമാറിനെയും ചടങ്ങിൽ ആദരിച്ചു. 5 ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് നിഹാൽ ആയിരുന്നു മേളയുടെ താരം

അനുമോദന ചടങ്ങിൽ സൂപ്രണ്ട് ഷബാന പി. ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ ടി.കെ.ഗീത ‘ ,ഉദ്ഘാടനം ചെയ്തു. പി ടി.എ വൈസ്പ്രസിഡൻ്റ് അജയൻ, അധ്യാപകരായ ബിന്ദു കെ എസ് , മാർട്ടിൻ പി.വി. എന്നിവർ സംസാരിച്ചു. സ്പോർട്ട്സ് കൺവീനർ ആനന്ദ് ശിവരാജ് നന്ദിയ പറഞ്ഞു.

Spread the News