ഫാപ് ഇൻഡ്യ എക്സലൻസ് അവാർഡ് ഉമരിയ്യ പബ്ലിക് സ്കൂളിന്.
2024-25 വർഷത്തെ ഫാപ് ഇൻഡ്യ എക്സലൻസ് അവാർഡ് വള്ളി വട്ടം ഉമരിയ്യ പബ്ലിക് സ്കൂളിന് ലഭിച്ചു. എറണാകുളം ഗോകുലം കൺവൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അനിത ബാബു മുൻ ഡിജിപി ലോക്നാഥ് ബഹ്റയിൽ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങി. ദേശീയ തലത്തിൽ അക്കാദമിക രംഗത്തെ മികച്ച നേട്ടങ്ങൾക്കാണ് സ്കൂളിന് അവാർഡ് ലഭിച്ചത്. അതിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടി സ്കൂൾ ചെയർമാൻ സയ്യിദ് പി.എം.എസ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച പ്രിൻസിപ്പൽ അവാർഡ് നേടിയ ഉമരിയ്യ അക്കാദമിക് ഡയറക്ടർ ഡോ. എം.കെ അബ്ദുൽ സത്താറിനെ അനുമോദിച്ചു. വിദ്യാത്ഥികളും അദ്ധ്യാപകരും മറ്റ് സ്റ്റാഫുകളും മെമെൻ്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ അനിത ബാബു സ്വാഗതം പറഞ്ഞു. സ്കൂൾ സെക്രട്ടറി എം.എസ് ഷാജി അനുമോദന പ്രസംഗം നടത്തി. നൗഫൽസഖാഫി , ശ്രീലക്ഷ്മി എന്നിവർ പരിപാടിയിൽ പങ്കെടുത്തു . കാൽ നൂറ്റാണ്ട് പിന്നിടുന്ന ഉമരിയ്യ പബ്ലിക് സ്കൂളിന് ലഭിച്ച ഈ അതുല്യ നേട്ടത്തിൽ വിദ്യാത്ഥികളും അദ്ധ്യാപകരും മുഴുവൻ ജീവനക്കാരും ആ ഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തു. മധുര വിതരണവും നടത്തി.